indian-faces-of-in-us-ele

വാഷിംഗ്ടൺ​: ഒഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജൻ. ആദ്യമായാണ് ഒഹിയോയിൽ ഇന്ത്യൻ വംശജൻ സെനറ്ററാകുന്നത്.റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ നീരജ് ആന്റണിയാണ് (29) തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ സ്​റ്റേറ്റ്​ പ്രതിനിധിയായിരുന്ന നീരജ് ഡൊമാക്രാറ്റിക്​ സ്​ഥാനാർത്ഥിയായിരുന്ന മാർക്ക്​ ഫോഗലിനെ തോൽപിച്ചാണ്​ സെനറ്റി​ലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ഇതുവരെ ഒരു ഇന്ത്യൻ വംശജനും ഒഹിയോയിൽ നിന്നും സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടില്ല.'എന്നെ വിശ്വാസത്തിലെടുത്ത ജനങ്ങൾക്ക്​ നന്ദി. എന്റെ മാതാപിതാക്കളും മുത്തച്ഛന്മാരും ഇന്ത്യയിൽ താമസിച്ചവരായിരുന്നു. ഇന്ത്യൻ അമേരിക്കക്കാരുടെ വലിയൊരു പിന്തുണ എനിക്കുണ്ടായിരുന്നു. അമേരിക്കയുടെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നും ഞാൻ മുന്നിലുണ്ടാവും. '' - ​അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ തന്നെ രാഷ്​​ട്രീയ പ്രവർത്തനം ആരംഭിച്ച നീരജ്​, 23ാം വയസിൽ ഒഹിയോ ഹൗസ്​ ഒഫ്​ റെപ്രസെൻറീറ്റീവിലേക്ക്​​ തിര​ഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമനിർമാതാവായി അദ്ദേഹം മാറി. 1987ലാണ്​ നീരജിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്ക്​ കുടിയേറുന്നത്​.

 രാജാ കൃഷ്ണമൂർത്തിയ്ക്കിത് മൂന്നാം വിജയം

ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക്​ കോൺഗ്രസ്​ പ്രതിനിധിയായ രാജ കൃഷ്​ണമൂർത്തി യു.എസ്​ ജനപ്രതിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. ഇത്​ തുടർച്ചയായ മൂന്നാംതവണയാണ്​ 47 കാരനായ രാജ ഇല്ലിനോയിസിൽ നിന്നും ജനപ്രതിനിധി സഭയിലെത്തുന്നത്​. ഡൽഹി സ്വദേശിയായ കൃഷ്​ണമൂർത്തി ലിബർ​ട്ടേറിയൻ പാർട്ടി സ്ഥാനാർത്ഥി പ്രിസ്​റ്റൻ നെൽസനെയാണ്​ പരാജയപ്പെടുത്തിയത്​. അവസാന റിപ്പോർട്ട്​ പ്രകാരം 71 ശതമാനം വോട്ടുകൾ ഇദ്ദേഹം നേടി. രാജയുടെ രക്ഷിതാക്കൾ തമിഴ്​നാട് സ്വദേശികളാണ്​. 2016 ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്​. ഇന്ത്യൻ വംശജരായ അമി ബേര അഞ്ചാം തവണ കാലിഫോർണിയയിൽ നിന്നും റോ ഖന്ന മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക്​ മത്സരിക്കുന്നുണ്ട്​. കോൺഗ്രസ്​ അംഗം പ്രമിള ജയ്​പാൽ വാഷിംഗ്ടണിൽ നിന്ന്​ മൂന്നാം തവണയും മത്സരിക്കുന്നു. ഡോ.ഹിരൽ തിപിർനേനി അരിസോണയിലും ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർത്ഥിയായി ശ്രീ കുൽകർനി ടെക്​സസിലും മത്സര രംഗത്തുണ്ട്​.