പട്ന: മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊളളുന്ന ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. അരാരിയയിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് രേഖപ്പെടുത്തുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) മോദി വോട്ടിംഗ് മെഷീൻ (എം.വി.എം) ആണ്. മോദിജിയുടെ മാദ്ധ്യമങ്ങളെ ഭയക്കുന്നില്ലെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. സത്യം സത്യമാണ്. നീതി നീതിയും. ഞാൻ പ്രത്യയശാസ്‌ത്രപരമായി മോദിയോട് പൊരുതുന്നയാളാണ്. നാം അവരുടെ ചിന്തകൾക്കെതിരെ പൊരുതുകയാണ്. അവരുടെ ചിന്തകളെ നാം തോൽപ്പിക്കും. പ്രചാരണയോഗത്തിൽ രാഹുൽ പറഞ്ഞു.
രാഷ്‌ട്രീയ ജനതാ ദളുമായും ഇടത് പാർട്ടികളുമായും കോൺഗ്രസ് ഉണ്ടാക്കിയ സഖ്യം ബീഹാറിൽ ഭരണത്തിലെത്തുമെന്ന് രാഹുൽ ശുഭപ്രതീക്ഷ പങ്കുവച്ചു. മറ്റൊരിടത്ത് ബിഹാറി ഗൻജിൽ ഇ റാലി ഉദ്‌ഘാടനം ചെയ്‌ത രാഹുൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പ്രധാനമന്ത്രിയെയും ബീഹാറിന്റെ പിന്നാക്കാവസ്ഥയ്‌ക്കും തൊഴിലില്ലായ്‌മയ്‌ക്കും കുടിയേറ്റ പ്രശ്‌നങ്ങൾക്കും കാരണക്കാരെന്ന് കുറ്റപ്പെടുത്തി. ഇപ്പോൾ തൊഴിലിനെ കുറിച്ച് യുവാക്കൾ ചോദിച്ചാൽ നിതീഷ് കുമാർ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുൽ ആരോപിച്ചു.
EVM is not EVM, but MVM - Modi Voting Machine. But, this time in Bihar, the youth is angry. So be it EVM or MVM, 'Gathbandhan' will win: Congress leader Rahul Gandhi in Bihar’s Araria#BiharElections2020 pic.twitter.com/PBSQwfPY0l
— ANI (@ANI) November 4, 2020
ബീഹാറിൽ എൻ.ഡി.എ സഖ്യത്തിൽ ബിജെപിയോടൊപ്പം ജെ.ഡി.യു, ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവയാണുളളത്. ചിരാഗ് പസ്വാൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടി തിരഞ്ഞെടുപ്പിൽ തനിയെ മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിതീഷ് കുമാറിനെ നിരന്തരം ആക്രമിച്ച ചിരാഗ് അടുത്ത സർക്കാർ ബിജെപി നേതൃത്വത്തിൽ വന്നാൽ താൻ സന്തോഷിക്കും എന്നും അഭിപ്രായപ്പെട്ടു.