firecrackers

ഒഡിഷ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദീപാവലിക്ക് പടക്കങ്ങൾ വില്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ഒഡിഷ സർക്കാർ. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം.

'കൊവിഡ് മഹാമാരിയുടെയും ശൈത്യകാലത്തിന്റെയും പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് നവംബർ 10 മുതൽ 30 വരെ പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചിരിക്കുന്നു'- സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

പടക്കങ്ങൾ പൊട്ടിക്കുമ്പോൾ അവ ദോഷകരമായ നൈട്രസ് ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ പുറത്തുവിടുന്നു. ഇവ കൊവിഡ് രോഗികളുടെയും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെയും ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കാനിടയുണ്ട്.

ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കും.