poonam-pandey

പനാജി: ഗോവയിലെ ചാപോളി ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചതിന് പൂനം പാണ്ഡെയ്ക്കെതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗം പരാതി നല്‍കി. പൂനം അവതരിപ്പിച്ച വീഡിയോ ഷൂട്ട് ചെയ്തതിന് അജ്ഞാതനായ വ്യക്തിക്കെതിരെ ഗോവയിലെ കനകോണ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

അടുത്തിടെ പൂനം ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭർത്താവ് സാമിനെതിരെ നടത്തിയ ആരോപണങ്ങൾ സോഷ്യല്‍ മീഡിയയിലും മാദ്ധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു.ഭര്‍ത്താവ് തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന നടിയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവ പൊലീസാണ് അന്ന് സാം ബോംബെയെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞ് പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു നടിയുടെ പരാതി. മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.