തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.ചുവപ്പും പിങ്കും കൂടിച്ചേർന്ന നിറത്തിലുള്ള ലഹങ്ക അണിഞ്ഞ് രാജകുമാരിയെ പോലെ മനോഹാരിയായിരുന്നു കാജൽ . നിറയെ ഫ്ളോറൽ പാറ്റേൺ സർദോസി എംബ്രോയ്ഡറിയിലുള്ളതാണ് ലഹങ്ക. വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവച്ചപ്പോഴും പ്രൗഢി നിറഞ്ഞ ലഹങ്ക ആരാണ് ഡിസൈൻ ചെയ്തതെന്നായിരുന്നു ആരാധകരുടെ ചോദ്യം. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണ് ലഹങ്ക ഒരുക്കിയത്. ഇരുപതുപേരുടെ കരവിരുതുണ്ട് അതിനു പിന്നിൽ.പിങ്ക് നിറം ദുപ്പട്ട എംബ്രോയിഡറി വർക്ക് കൊണ്ട് സമ്പന്നമാണ്. ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷെക്വത്തിന്റെ ശേഖരത്തിലെ രാജകീയ വിവാഹ ആഭരണങ്ങൾ താരത്തെ കൂടുതൽ സുന്ദരിയാക്കി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആയിരുന്നു വരൻ . ഐവറി കളറിലുള്ള ഗൗതമിന്റെ ഷെർവാണി പ്രമുഖ ഡിസൈനറായ അനിത ഡോൻഗ്രയാണ് ഒരുക്കിയത്. 1,15 ,000 രൂപയാണ് ഷെർവാണിയുടെ വില.