poonam-pandey

പനാജി: പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് ന‌‌ടി പൂനം പാണ്ഡെയ്ക്കെതിരെ ​ഗോവയിൽ കേസ്. ​

നാളുകൾക്ക് മുമ്പ് ഗോവയിലെ ചപ്പോളി ഡാമിന് സമീപം പൂനം ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതിന് തൊട്ടടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമായി. പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിലൂ‌‌ടെ പൂനം വിശ്വാസികളു‌ടെ വികാരത്തെ വ്രണപ്പെ‌ടുത്തി എന്നാണ് ആരോപണം. സർക്കാർ പോണോ​ഗ്രഫിയ്ക്ക് പ്രചോദനമേകുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

പൂനത്തിനെതിരെയും ഛായാ​ഗ്രാഹകനെതിരെയും കേസെടുത്തിട്ടുണ്ട്.