aa

വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്ത 'ദി ഷോക്ക് എന്ന ഹൃസ്വചിത്രത്തിൽ അബു സലിം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. എം ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുനീർ ടി കെ, റഷീദ് എം .പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പോൾ ബത്തേരി നിർവഹിക്കുകുന്നു. പിറന്ന മണ്ണിൽ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓർമ്മകൾ അലിഞ്ഞു ചേർന്ന ആ മണ്ണിനെ നെഞ്ചോട് ചേർത്ത ഒരു പിതാവിന്റെ ജീവിതമാണ് ദി ഷോക്കിന്റെ പ്രമേയം. അമേയ, ധനേഷ് ദാമോദർ,റിയാസ് വയനാട്, ലെന, സന്തോഷ് കുട്ടീസ്,ഷീന നമ്പ്യാർ, മുനീർ, സിൻസി, മുസ്തഫ, ഷാജി,മാരാർ, ജയരാജ് മുട്ടിൽ എന്നിവരാണ് മറ്റു താരങ്ങൾ.