മലയാള സിനിമയിൽ വമ്പൻ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് ജനപ്രിയ നായകൻ ദിലീപിന്റെ സി ഐ ഡി മൂസ.
ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അനിമേഷൻ പതിപ്പ് വരുന്നു. പതിനേഴു വർഷത്തിന് ശേഷം സി ഐ ഡി മൂസ അനിമേഷൻ രൂപത്തിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് സി ഐ ഡി മൂസ ഫാൻസ് . അനിമേഷൻ ചിത്രത്തിന്റെ പ്രൊമോ വിഡിയോ ദിലീപ് തന്നെയാണ് പുറത്തുവിട്ടത്. ബി എം ജി അനിമേഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ അനിമേഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൊമോ വീഡിയോയിൽ ദിലീപിന്റെ പേര് മാറ്റിയാണ് എഴുതിയിരിക്കുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോഴും ദിലീപിന്റെ പേര് മാറ്റിയാണ് വന്നിരുന്നത്. 'Dileep' എന്നതിനു പകരം 'Dilieep’' എന്നാണ് ഇപ്പോഴത്തെ പേര്. പുതിയ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് മലയാളികളുടെ ജനപ്രിയ നായകൻ.