murder

ആന്ധ്രാപ്രദേശ്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക പങ്കുവെച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് 90കാരിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് 92കാരനെ അറസ്റ്റ് ചെയ്തു. മണ്ടെ സാമുവല്‍ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്.


ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ യലവര്‍രു ഗ്രാമത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ സംഭവം നടന്നത്. സാമുവലും ഭാര്യ അപ്രയമ്മയും പത്തുവര്‍ഷമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. എന്നിരുന്നാലും, അവര്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. ഓരോ കുടുംബത്തിനും 2,250 രൂപയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.


അപ്രയമ്മ പെന്‍ഷനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, സാമുവല്‍ പതിവായി പെന്‍ഷനിലെ തന്റെ ഓഹരി അവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി, പെന്‍ഷന്‍ തുക ഗുണഭോക്താക്കള്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ മാസത്തിന്റെ ആദ്യ ദിവസം വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബര്‍ ഒന്നിന് വൈകുന്നേരം സാമുവല്‍ അപ്രയമ്മയെ കാണാന്‍ പോയതായും അവര്‍ കുറച്ച് തുക വാഗ്ദാനം ചെയ്തതായും സുന്ദൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രമേശ് ബാബു പറഞ്ഞു. തുക കുറഞ്ഞതിനാൽ സാമുവല്‍ നവംബര്‍ 2 ന് പുലര്‍ച്ചെ 3 മണിയോടെ വീണ്ടും അപ്രയമ്മയുടെ വീട് സന്ദര്‍ശിച്ചു. വാക്കിംഗ് വടികൊണ്ട് അവരുടെ മുഖം തകര്‍ത്ത് അവർ മരിച്ചതായി ഉറപ്പ് വരുത്തിയാണ് വീട്ടിലേക്ക് മടങ്ങിയത്.


അതേദിവസം, സാമുവല്‍ തന്റെ മക്കളോടും പേരക്കുട്ടികളോടും ഭാര്യയെ കൊന്നതായി പറഞ്ഞു. സാമുവല്‍ തമാശ പറയുകയാണെന്ന് കരുതി അവർ ജോലിയിലുടെ തിരക്കിലായി. കുറച്ചു കഴിഞ്ഞപ്പോള്‍, അയല്‍ക്കാര്‍ മരിച്ച നിലയില്‍ അപ്രയമ്മ കാണുകയും മക്കളെ അറിയിക്കുകയും ചെയ്തു. മൂത്തമകന്‍ യെശയ്യയുടെ പരാതിയെത്തുടര്‍ന്ന് സുന്ദൂര്‍ പോലീസ് സാമുവലിനെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. സാമുവലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.