northkorea

സിയോൾ: ഉത്തര കൊറിയയിൽ ഇതുവരെ കൊവിഡ് വ്യാപനം റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന്ലോകാരോഗ്യ സംഘടന. 10,462 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഒക്ടോബർ 29 വരെ ഓരാൾക്കുപോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കൊവിഡ് വ്യാപനം സംബന്ധിച്ച പ്രതിവാര റിപ്പോർട്ടിൽ ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കി.

നിലവില്‍ രോഗബാധ സംശയിക്കുന്ന 5368 പേരിൽ എട്ടുപേർ വിദേശികളാണ്. ഒക്ടോബർ 15 മുതൽ 22 വരെ 161 പേരെ ക്വാറന്റൈൻ ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. ഒക്ടോബർ 22 വരെ ഇത്തരത്തിൽ വിട്ടയച്ചത് 32,011 പേരെയാണ്. 846 ഉത്തര കൊറിയൻ പൗരന്മാർക്ക് നേരത്തെ കൊവിഡ് സംശയിച്ചിരുന്നു. എന്നാൽ,​ അവരുടെ പരിശോധനാഫലം നെഗറ്റീവായി.