lottery

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലധികം തുക (1ദശലക്ഷം യുഎസ് ഡോളർ)സമ്മാനമായി ലഭിച്ചു. ബഹ്റൈനിൽ ജനിച്ചുവളർന്ന സുനിൽ കുമാർകതൂരിയ (33)യെയാണ് ഭാഗ്യം കടാക്ഷിച്ചത്.

കഴിഞ്ഞ 15 വർഷമായി സുനിൽ ടിക്കറ്റെടുക്കാറുണ്ട്. സുനിലിന്റെ പിതാവാണ് ഇക്കുറി ഓൺലൈനായി ടിക്കറ്റ് നമ്പർ തെരഞ്ഞെടുത്തത്."എന്റെ സ്വപ്നം സാക്ഷാത്കരിച്ച ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി. ഇതിനു പിന്നിലുള്ള എല്ലാവർക്കും നന്ദി പറയുകയാണ്." സുനിൽ പറഞ്ഞു.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിയാകുന്ന 170-ാമത്തെ ഇന്ത്യക്കാരനാണ് സുനിൽ. 1999 ലാണ് മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പ് ആരംഭിച്ചത്. ടിക്കറ്റ് വാങ്ങുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.