kamala-hassan

ചെന്നൈ: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ കക്ഷികളുമായി മുന്നണി ബന്ധമുണ്ടാക്കില്ലെന്നും തനിച്ച് മത്സരിക്കുമെന്നും മക്കൾ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസൻ.

പാർട്ടി ജില്ലാ സെക്രട്ടറിമാരുടെയും നിയമസഭ നിയോജക മണ്ഡലം ഭാരവാഹികളുടെയും യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുമായാണ് സഖ്യം. ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികൾക്ക് ബദലായി മൂന്നാമത്തെ ശക്തിയായി വളരാൻ പാർട്ടിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 2013ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ മാറ്റം തമിഴകത്തിലും സംഭവിക്കുമെന്ന് കമലഹാസൻ അഭിപ്രായപ്പെട്ടു. എന്നാൽ, കമലഹാസന്റെ നിലപാട് മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നും യു.പി.എ പക്ഷത്ത് അണിനിരക്കണമെന്നും തമിഴ്നാട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ്. അഴഗിരി അഭ്യർത്ഥിച്ചു.