ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്തും രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തും തുടരുന്നു.കൊവിഡിന് ശേഷം ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങിയിട്ടില്ലെങ്കിലും ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളെ മറികടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.സിംബാബ്‌വെയ്ക്കതിരെ നടന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച പാക് ക്യാപ്ടൻ ബാബർ അസമാണ് മൂന്നാം റാങ്കിൽ.
ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ രണ്ടാം റാങ്കിലുണ്ട്. മുംബയ് ഇന്ത്യൻസിൽ ബുംറയ്ക്ക് ഒപ്പം കളിക്കുന്ന കിവീസ് പേസർ ട്രെന്റ് ബൗൾട്ടാണ് ഒന്നാം റാങ്കിൽ.