maradona

ബ്യൂണസ് അയേഴ്സ് : കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ അറിയിച്ചു.തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. കഴിഞ്ഞയാഴ്ചയാണ് മറഡോണ 60-ാം പിറന്നാൾ ആഘോഷിച്ചത്.