us-democrates

വാഷിംഗ്ടൺ:അമേരിക്കൻ സെനറ്റിലെ 35 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി. സെനറ്റിൽ ഒരു പതിറ്റാണ്ടിന് ശേഷം ഭൂരിപക്ഷം നേടാമെന്ന ഡെമോക്രാറ്റുകളുടെ പ്രതീക്ഷ തകർത്ത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ മുന്നേറി.

നിലവിൽ 100 അംഗ സെനറ്റിൽ 53 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. ഡെമോക്രാറ്റുകൾക്ക് 47 സീറ്റാണുള്ളത്.

സെനറ്റിലെ 35സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.