വാഷിംഗ്ടൺ:അമേരിക്കയിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ വോട്ടെണ്ണൽ തുടങ്ങും. അത് തുടർച്ചയായ പ്രക്രിയാണ്. എല്ലാ വോട്ടും എണ്ണിത്തീരുന്നതു വരെ തുടരും. ആദ്യം എണ്ണുന്നത് നേരത്തേ ചെയ്‌ത വോട്ടുകളും സൈനികരെ പോലെ താൽക്കാലികമായി രാജ്യത്തിന് പുറത്തുള്ളവരുടെ വോട്ടുകളുമാണ്. വോട്ടെണ്ണൽ പൂർത്തിയാകാൻ ഒരാഴ്ച മുതൽ പത്തു ദിവസം വരെയെടുക്കും.
ഇക്കൊല്ലം സ്ഥിതി വ്യത്യസ്തമാണ്. കൊവിഡ് കാരണം ഏർലി വോട്ടിംഗിൽ പത്ത് കോടിയോളം പേർ നേരത്തേ വോട്ട് ചെയ്തു. ആ ബാലറ്റുകൾ ശേഖരിച്ച് എണ്ണാൻ ചുമതലപ്പെടുത്തിയ ഏജൻസികൾ ബാലറ്റിന്റെ ബാഹുല്യത്തിൽ അമ്പരന്ന് നിൽക്കുകയാണ്.
മിഷിഗണിലും വിസ്കോണസിനിലും ഇന്ന് തന്നെ വോട്ടെണ്ണൽ പൂർത്തിയാകുമെന്ന് കരുതുന്നു. പെൻസിൽവേനിയ.യിലും ജോർജിയയിലും ഒരാഴ്ചയെങ്കിലും എടുക്കും.
എല്ലാ ബാലറ്റും എണ്ണിത്തുടങ്ങിയെന്ന് കഴിഞ്ഞ രാത്രി ട്രംപ് പറഞ്ഞത് കള്ളമാണ്. അതിൽ ആർക്കും അൽഭുതമില്ല. ആ മനുഷ്യൻ ആദ്യ ദിവസം മുതൽ കള്ളമാണ് പറയുന്നത്.
സാധാരണ തിരഞ്ഞെടുപ്പുകളിൽ പരമാവധി പത്ത് ദിവസത്തിനകം എല്ലാ പ്രക്രിയയും പൂർത്തിയാവും.എല്ലാ സംസ്ഥാനങ്ങളും വോട്ടെണ്ണൽ പൂർത്തിയാിയ ശേഷം ഇലക്ടറൽ കോളേജ് സമ്മേളിച്ച് പ്രസിഡന്റിന് വോട്ട് ചെയ്യും. അത് ഡിസംബർ 14നാണ്. ആ വോട്ടുകൾ ജനുവരി 6ന് കോൺഗ്രസ് എണ്ണി വിജയിയെ പ്രഖ്യാപിക്കും.