വ്യത്യസ്തമായ റോളുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടന്‍ ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് ചിത്രം അനൗണ്‍സ് ചെയ്തത്.
സംഗീതജ്ഞനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. പുണ്യാളന്‍, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ- രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍.''ഒരു പുതിയ ആശയം പിന്തുടരുന്ന സിനിമാണ് സണ്ണി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷന്‍. മുഴുവന്‍ ക്രൂവും ഇതേ ഹോട്ടലില്‍ താമസിച്ചായിരിക്കും ചിത്രം ഷൂട്ട് ചെയ്യുക. നിലവില്‍ ഒരു മാസത്തെ ഷെഡ്യൂളാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്'', രഞ്ജിത്ത് പറയുന്നു.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്. ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളും കൊണ്ട് ആരാധകരെ അമ്പരപ്പിച്ചുണ്ട്. ഇവരുടെ പുതിയ പ്രഖ്യാപനവും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.
''ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍'' എന്ന ചിത്രത്തിലൂടെ നായകനായി സിനിമാ രംഗത്ത് എത്തിയ ജയസൂര്യ വില്ലന്‍, സ്വഭാവ നടന്‍, കോമഡി എന്നീ വേഷങ്ങളെ ഭാവ പകര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമാക്കി. പതിനെട്ട് വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെയാണ് 100മത്തെ സിനിമ താരം പ്രഖ്യാപിച്ചിരിക്കുന്നത്.