us-senat

അമേരിക്കൻ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് രണ്ട് ട്രാൻസ്ജെൻഡറുകൾ തിരഞ്ഞെടുക്കപ്പെട്ടു. ഡെലാവെയർ സംസ്ഥാനത്ത് നിന്ന് സാറാ മക്ബ്രൈഡ് ( 30 )​,​ വെർമോണ്ട് സംസ്ഥാനത്ത് നിന്ന്ടെയ്‌ലർ സ്മാൾ ( 26 ) എന്നിവരാണ് ​ ജയിച്ചത്. ഇരുവരും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളാണ്.അമേരിക്കൻ ദേശീയ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡറുകൾ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമാണ്.

2017ൽ വെർജീനിയ സംസ്ഥാന അസംബ്ലി അംഗമായ ഡെമോക്രാറ്റിക് പാർട്ടിയുടെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ഡാനിക റോം ജയിച്ചിരുന്നു. 2018ൽ വെർമോണ്ട് ഗവർണറായി ഡെമോക്രാറ്റിക് പാർട്ടി ക്രിസ്റ്റൈൻ ഹാൾക്വിസ്റ്റിനെ നോമിനേറ്റ് ചെയ്‌തിരുന്നു.