us-lelction-states

55 ഇലക്ടറൽ വോട്ടുള്ള ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയ ബൈ‌‌ഡൻ നേടി. ന്യൂയോർക്ക് (29 )​,​ ഇല്ലിനോയി (20)​,​ വാഷിംഗ്ടൺ (12)​,​ മസാച്ചുസെറ്റ്സ് (11)​ തുടങ്ങി പത്തിലേറെ ഇലക്ടറൽ വോട്ടുകളുള്ള 12 സംസ്ഥാനങ്ങളിലും ബൈഡൻ ജയിച്ചു. ഇലക്ടറൽ വോട്ടുകളിൽ രണ്ടാം സ്ഥാനത്തുള്ള ടെക്‌സാസ് (38)​,​ ഫ്ലോറിഡ (29)​,​ ഓഹയോ (18)​ തുടങ്ങി പത്തിലേറെ ഇലക്ടറൽ വോട്ടുകളുള്ള ആറ് സംസ്ഥാനങ്ങളും ഒട്ടേറെ ചെറിയ സംസ്ഥാനങ്ങളും ട്രംപ് സ്വന്തമാക്കി. ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ അരിസോണയിലും (11)​ ന്യൂഹാംപ്ഷയറിലും (4)​ വിജയം ഉറപ്പാക്കിയ ജോ ബൈഡൻ വിസ്കോൺസിനിലും (10)​ നെവാദയിലും (6)​ എണ്ണിയതിന്റെ പകുതിയിലേറെ വോട്ടുകൾ നേടി. കഴിഞ്ഞ തവണ ട്രംപിനെ പിന്തുണച്ച അരിസോണയിലെ വിജയം ബൈഡന് വലിയ നേട്ടമാണ്. 72 വർഷത്തിനിടെ ആദ്യമായാണ് അരിസോണ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നത്. ജോർജിയ,​ വിസ്കോൺസിൻ,​ മിഷിഗൺ,​ പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ കടുത്ത മത്സരമാണ്.