വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ പാർട്ടി അണികൾ തെരുവിൽ അക്രമം നടത്താൻ സാധ്യതയുണ്ടെന്ന മുന്നയിപ്പിനെ തുടർന്ന് അമേരിക്കയിലെമ്പാടും സുരക്ഷ ശക്തമാക്കി. വാഷിംഗ്ടണിൽ വൈറ്റ് ഹൗസിനു ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തിൽ വേലി സ്ഥാപിച്ചു. ന്യൂയോർക്ക് പോലെയുള്ള നഗരങ്ങളിൽ കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു സുരക്ഷിതമാക്കി. പ്രസിദ്ധമായ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന് ചുറ്റിലും തടിപ്പലകകൾ ഉപയോഗിച്ച് സുരക്ഷാ മതിൽ തീർത്തു.
ഡോണൾഡ് ട്രംപിന്റെ പ്രതിഷേധ വാക്കുകൾ റിപ്പബ്ലിക്കൻ അണികളെ ഇളക്കുമോ എന്ന ആശങ്കയുണ്ട്. പ്രതിഷേധവുമായി ഡമോക്രാറ്റ് അണികളും ഇറങ്ങിയേക്കാം.
തിരഞ്ഞെടുപ്പു ഫലത്തിൽ തർക്കമുണ്ടാകാനും സാദ്ധ്യതയുണ്ട്. നിർണായക സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിനെ പറ്റിയോ വോട്ടെണ്ണലിനെ പറ്റിയോ പരാതിയുമായി പാർട്ടികൾ കോടതിയെ സമീപിച്ചേക്കാം.