
ബിനീഷിന്റെ വസതിയടക്കം തിരുവനന്തപുരത്ത് ആറിടത്തും കണ്ണൂരിൽ ഒരിടത്തും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്
നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് സൂചന.
രേഖകളിൽ ഒപ്പുവയ്ക്കാൻ ബിനീഷിന്റെ കുടുംബാംഗങ്ങൾ വിസമ്മതിച്ചു
റെയ്ഡ് നടത്തിയത്
1 തിരുവനന്തപുരം മരുതംകുഴിയിലെ ബിനീഷിന്റെ 'കോടിയേരി"യെന്ന വീട്
2 ബിനാമിയെന്ന് കരുതുന്ന അബ്ദുൾലത്തീഫിന്റെ കവടിയാറിലെ വസതി
3.ബിനീഷിന് നിക്ഷേപമുണ്ടെന്ന് സംശയിക്കുന്ന പട്ടത്തെ കാർ പാലസ്
4.ശംഖുംമുഖത്തെ ഓൾഡ് കോഫി ഹൗസിലടക്കം പങ്കാളിയായ ആനന്ദ് പദ്മനാഭന്റെ ഉടമസ്ഥതയിലുള്ള സ്റ്റാച്യുവിലെ ടോറസ് റെമഡീസ് കമ്പനി
5.സുഹൃത്ത് അബ്ദുൾ ജബ്ബാറിന്റെ അരുവിക്കരയിലെ വീട്
6 കെ.കെ റോക്സ് ക്വാറിയുടമ അരുൺവർഗീസിന്റെ പട്ടത്തെ വീട്
7.കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്ന മുഹമ്മദ് അനസിന്റെ തലശേരിയിലെ വീട്