തിരുവനന്തപുരം: ബിനീഷിന്റെ ബിനാമി സ്ഥാപനവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സംശയമുനയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇ.ഡി റെയ്ഡ് നടത്തിയ സ്ഥാപനത്തിൽ 10 ശതമാനം ഓഹരിയുണ്ടെന്നാണ് വിവരം. ഈ ഉദ്യോഗസ്ഥനെ റവന്യൂവകുപ്പിൽ നിന്ന് മാറ്റണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരനും രണ്ട് റവന്യൂസെക്രട്ടറിമാരും മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. പ്രതിപക്ഷ സംഘടനയുടെ നേതാവായിട്ടും മാറ്റിയില്ല.
ഇ.ഡിയുമായി തർക്കിച്ച് ബിനീഷിന്റെ കുടുംബം
റെയ്ഡിനു ശേഷം ഇ.ഡിയുടെ രേഖകളിൽ ഒപ്പുവയ്ക്കാൻ ബിനീഷിന്റെ ഭാര്യയും കുടുംബാംഗങ്ങളും വിസമ്മതിച്ചു. ഇ.ഡി കാട്ടിയ രേഖകളിൽ ചിലത് അവർ നേരത്തേ കൊണ്ടുവന്നതാണെന്നും വീട്ടിൽ നിന്ന് പിടിച്ചതല്ലെന്നും വീട്ടുകാർ പറഞ്ഞു. ആവശ്യമെങ്കിൽ നിയമസഹായം തേടും. ഇ.ഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായി.