അമേരിക്കയിൽ ഒരു നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പോളിംഗ് ആയിരുന്നു ഇത്തവണ - 66 ശതമാനം. 23 കോടി വോട്ടർമാരിൽ 16 കോടി പേർ വോട്ട് ചെയ്തു. മുൻപ് 1908ലാണ് പോളിംഗ് 65 ശതമാനം കടന്നത്. കൊവിഡ് കാരണം ഏർലി വോട്ടിംഗ് സൗകര്യം ഉപയോഗിച്ച് പത്ത് കോടിയോളം വോട്ടർമാർ നേരത്തേ വോട്ട് ചെയ്തിരുന്നു. വോട്ടെടുപ്പ് ദിനമായ 3ന് ആറ് കോടിയോളം പേരാണ് വോട്ട് ചെയ്തത്.