വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക്. ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളിൽ വിസ്കോൺസിനിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡന് വിജയം. ഇതോടെ 248 ഇലക്ടറൽ വോട്ട് നേടി ബെെഡൻ മുന്നേറുകയാണ്. എന്നാൽ 213 ഇലക്ടറൽ വോട്ട് മാത്രമാണ് ട്രംപിന് ഇതുവരെ നേടാനായത്. വോട്ടെണ്ണൽ നടക്കുന്ന ബാക്കി ആറ് സംസ്ഥാനങ്ങളിൽ രണ്ടിടത്ത് ബെെഡനും നാലിടത്ത് ഡൊണാൾഡ് ട്രംപും ലീഡ് ചെയ്യുകയാണ്. ലീഡ് നേടുന്ന മിഷിഗണിലും നെവാഡയിലും കൂടി ജയിച്ചാൽ ബെെഡൻ 270 ഇലക്ടറൽ വോട്ട് നേടി പ്രസിഡന്റാകും.