joe-biden

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിര​ഞ്ഞെടുപ്പിൽ ജോ ബൈ‍ഡൻ വിജയത്തിനരികെ. മിഷിഗണിലും വിസ്കോണിസിനിലും കൂടി ജയിച്ചതോടെ ബൈഡന്റെ ലീഡ് നില 264 ആയി. പ്രസിഡന്റാകാൻ ഇനി ആറ് ഇലക്‌ടറൽ വോട്ടുകൾ മാത്രം നേടിയാൽ മതി. കൃത്യം ആറ് വോട്ടുകളുളള നെവാഡയിൽ ബൈഡൻ തുടർച്ചയായി ലീഡ് ഉയർത്തുകയാണ്. നെവാഡയിൽ 75 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞു. 270 വോട്ടുകൾ നേടി ബൈഡൻ വിജയിക്കാനാണ് സാദ്ധ്യത.

ഓരോവോട്ടും പ്രധാനമാണെന്നും ജനാധിപത്യം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ജോ ബൈഡൻ പറഞ്ഞു. 214 വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. വോട്ടെണ്ണലിൽ അട്ടിമറിക്ക് നീക്കമെന്ന് ആരോപിച്ച ട്രംപ് കോടതിയെ സമീപിച്ചു. ഡെമോക്രാറ്റുകൾ ജനാധിപത്യ പ്രക്രിയയെ തകർത്തുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

ബൈഡന് അനുകൂലമായ നീക്കങ്ങളാണ് നടക്കുന്നത്. താൻ മുന്നിട്ടുനിന്ന സ്റ്റേറ്റുകളിൽ ലീഡ് നിലയിലുണ്ടായ മാറ്റം വിചിത്രമാണെന്ന് ട്രംപ് വിമർശിച്ചു. മിഷിഗണിലെ വോട്ടെണ്ണൽ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് കോടതിയെ സമീപിച്ചു. വിസ്കോൺസിനിൽ വീണ്ടും വോട്ടെണ്ണണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.