trump-biden

ലാസ്‌വെഗാസ്: അമേരിക്കയിൽ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ ട്രംപ്-ബൈഡൻ അനുകൂലികൾ തമ്മിൽ തെരുവിൽ ഏ‌റ്റുമുട്ടലുണ്ടായി. നേരത്തെ റിപബ്ളിക്കൻ പാർട്ടി അനുകൂലികൾ ലാസ്‌വെഗാസിൽ ട്രംപിനെ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു. ഓരോ വോട്ടും എണ്ണണമെന്നും ഇപ്പോൾ നടക്കുന്ന വോട്ടെണ്ണൽ നിർത്തി വയ്‌ക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ജനവിധി അംഗീകരിക്കണമെന്ന് ട്രംപിനോട് എതിർസ്ഥാനാർത്ഥി ജോ ബൈഡൻ ആവശ്യപ്പെട്ടു. അതേ സമയം നിലവിൽ വൈ‌റ്റ് ഹൗസിലടക്കം കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കയാണ്.

മാൻഹട്ടനിൽ പ്രതിഷേധിച്ച 60ഓളം പ്രക്ഷോഭകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിനിടെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രംപ് അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു.

നിലവിൽ ഡെമോക്രാ‌റ്റ് സ്ഥാനാർ‌ത്ഥിയും മുൻ അമേരിക്കൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ 264 വോട്ട് നേടി. റിപബ്ളിക്കൻ സ്ഥാനാർത്ഥിയായ ട്രംപ് 214 വോട്ടുകളാണ് നേടിയിരിക്കുന്നത്. കേവലം ആറ് വോട്ടുകൾ നേടിയാൽ അമേരിക്കയുടെ 46ആമത് പ്രസിഡന്റായി ബൈ‌ഡൻ മാറും. അതിനിടെ ട്രംപിന്റെ നില പരുങ്ങലിലായതോടെ കഴിഞ്ഞ രണ്ട് വർഷത്തിലാദ്യമായി അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടഞ്ഞു.