കൊച്ചി: മുന്നാക്ക സാമ്പത്തിക സംവരണം ചോദ്യം ചെയ്‌തുളള പൊതു താത്പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. സാമ്പത്തിക അടിസ്ഥാനത്തിൽ ഉളള സംവരണം ഭരണഘടനാ വിരുദ്ധവും സംവരണ തത്വങ്ങളുടെ ലംഘനവുമാണെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പുതുപ്പടി സ്വദേശി പി കെ നുജെയിം ആണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.