jayasurya

മലയാളികളുടെ പ്രിയപ്പെട്ട താരം ജയസൂര്യയുടെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു.രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സണ്ണി എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ നായകനെന്നതിന് പുറമെ നിർമാതാവുംകൂടിയാണ് ജയസൂര്യ. ഡ്രീംസ് ആൻഡ് ബിയോണ്ട്‌സിന്റെ ബാനറിൽ ജയസൂര്യയോടൊപ്പം രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമ്മാണം നിർവഹിക്കുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.മധു നീലകണ്ഠൻ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്.