trump

എന്തു സംഭവിച്ചാലും ഡൊണാൾഡ് ട്രംപ് തന്നെ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്ന പ്രവചനവുമായി ജ്യോതിഷി. ഗ്രഹനില അടിസ്ഥാനമാക്കിയുള്ള ജ്യോതിഷിയുടെ പ്രവചനം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ലഗ്നത്തിൽ സിംഹവും പത്താം ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ഇരു സ്ഥാനാർത്ഥികളും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ജ്യോതിഷിയുടെ പ്രവചനം കഴിഞ്ഞ ദിവസം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ജ്യോതിഷിയുടെ പ്രശസ്തിയും വർദ്ധിക്കുമെന്നു മഹീന്ദ്രയും പ്രവചിച്ചു.

This astrologer’s forecast was doing the messaging circuit last week. (Have concealed the name & address for the sake of privacy) If President Trump retains office, this astrologer will be rather popular, to put it mildly. 😊 pic.twitter.com/m2H4jFRBQ3

— anand mahindra (@anandmahindra) November 4, 2020