കെ.എൻ ബൈജു സംവിധാനം ചെയ്യുന്ന മായക്കൊട്ടാരം ചിത്രത്തിൽ നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായി റിയാസ് ഖാൻ എത്തുന്നു. ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത് 17 മണിക്കൂറിൽ 3 കോടി 45ലക്ഷത്തി 391 രൂപ 39 പൈസ . എല്ലാവർക്കും നന്ദി. നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർആളുകൾക്കിടിൽതരംഗമാകുകയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും കെ. എൻ. ബൈജു ആണ്. പൂർണമായും ആക്ഷേപ ഹാസ്യമാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. നവംബർ 15ന് ഷൂട്ടിംഗ് ആരംഭിക്കും.