akg

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ നിയമസഭാ അവകാശ സമിതിക്ക് പരാതി നൽകി സി പി എം.

ലൈഫ് പദ്ധതി തടസപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി. ജയിംസ് മാത്യു എം എൽ എയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നൽകിയിരിക്കുന്നത്.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ രാഷ്ട്രീയമുണ്ടെന്നാണ് സി പി എം ആരോപിക്കുന്നത്. ഇ.ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നാണ് പാർട്ടിയുടെ അനുമാനം. എന്നാൽ അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ലെന്നും, കേസിൽ ഇടപെടില്ല എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും പാർട്ടി വ്യക്തമാക്കി.