ശനിയാഴ്‌ച പുരസ്‌കാരം സമ്മാനിക്കും
തൃശൂർ: സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള ഒരുലക്ഷം രൂപയുടെ ടോംയാസ് പുരസ്‌കാരത്തിന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രേഷ്‌മ മോഹൻദാസ് അർഹയായി. ശനിയാഴ്‌ച വൈകിട്ട് മൂന്നിന് ടോംയാസിൽ നടക്കുന്ന ചടങ്ങിൽ സ്‌റ്റാർ പ്ളാസ്‌റ്റിക്‌സ് മാനേജിംഗ് ഡയറക്‌ടർ ബോബി പോൾ പുരസ്‌കാരം സമ്മാനിക്കും.
മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന റാന്നി സ്വദേശികളായ 93ഉം 89ഉം പ്രായമുള്ള ദമ്പതികളെ ശുശ്രൂഷിച്ചാണ് രേഷ്‌മ ശ്രദ്ധ നേടിയത്. ടോംയാസ് അഡ്വർടൈസിംഗ് ഉടമ തോമസ് പാവറട്ടിയുടെ അമ്മ ട്രീസ ഇഗ്‌നേഷ്യസിന്റെ സ്മരണാർത്ഥമാണ് പുരസ്‌കാരം.