അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് പിന്തുണയമായി സംവിധായകൻ ശാന്തിവിള ദിനേശ്. പാർവതി തെരുവോത്ത്, രേവതി എന്നിവർക്കെതിരെ ഇടവേള ബാബു മാനനഷ്‌ടക്കേസ് കൊടുക്കണമെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്ത്രിവിളയുടെ പ്രതിഷേധം.
'ഇടവേള ബാബുവിനെ പോലെ ക്ഷമയുള്ളയാൾ വേറെയില്ല. കല്യാണം കഴിച്ചിട്ടില്ല അയാൾ. അതുകൊണ്ടുതന്നെ കുട്ടിയും പ്രാരാബ്‌ദവുമൊന്നുമില്ല. പുലിയും കടുവയും സിംഹവും കരടിയും മാനുമൊക്കെയുള്ള സംഘടനയെ കൊണ്ടുനടക്കാൻ ഇടവേള ബാബുവിനെ കഴിയൂ. ഈ പറയുന്നവരെയൊക്കെ പിടിച്ച് 'അമ്മ'യുടെ സെക്രട്ടറി ആക്കണം. 24 മണിക്കൂറിനുള്ളിൽ രാജിവച്ചു പോകും. അത്രയ‌്ക്ക് ക്ഷമയുണ്ട് ബാബുവിന്. അയാൾ അങ്ങനൊരു തെറ്റുകാരനൊന്നുമല്ല. മമ്മൂട്ടിയെ പോലെയോ മോഹൻലാലിനെ പോലെയോ ഒന്നും വലിയ നടനായില്ല. എല്ലാവർക്കും വലിയ നടനാകാൻ പറ്റില്ലല്ലോ?. ബാബുവൊക്കെ നല്ല മറുപടി പറയണം. ഒരുപക്ഷേ അയാളുടെ മാന്യത കൊണ്ടാകാം ബാബു അത് പറയാത്തത്. ഇടവേള ബാബു മാനനഷ്‌ടക്കേസ് കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്'.