myg

കോഴിക്കോട്: മൈജിയിൽ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി 'വേറൊരുറേഞ്ച്" ഓഫറുകൾക്ക് തുടക്കമായി. നാളെവരെ (നവംബ‌ർ ഏഴ്) നീളുന്ന ഓഫറിലൂടെ മൈജി ഷോറൂമുകളിൽ നിന്ന് ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,500 രൂപയുടെ ഗിഫ്‌റ്റ് വൗച്ചർ ലഭിക്കും.

ഉപഭോക്താക്കൾക്ക് അപ്പോൾ തന്നെയോ 15 ദിവസത്തിനകമോ ഈ തുകയ്ക്ക് വീണ്ടും പർച്ചേസ് നടത്താം. ഇതോടൊപ്പം മറ്റ് ഉറപ്പായ സമ്മാനങ്ങളും ഇളവുകളും ലഭിക്കും. 555 രൂപ മുതലുള്ള ഫീച്ചർ ഫോണുകൾ, 4,999 രൂപ മുതൽ 1.89 ലക്ഷം രൂപവരെയുള്ള സ്മാർട്ട്ഫോണുകൾ, 5,590 രൂപ മുതൽ 16.99 ലക്ഷം രൂപവരെയുള്ള എൽ.ഇ.ഡി., സ്മാർട്ട് ടിവികൾ, 19,990 രൂപ മുതൽ വിലയുള്ള ലാപ്‌ടോപ്പുകൾ, 4,990 രൂപ മുതൽ വിലയുള്ള ടാബുകൾ എന്നിവയും അണിനിരത്തിയിരിക്കുന്നു.

ലാപ്‌ടോപ്പുകൾക്ക് രണ്ടുവർഷം വാറന്റി,​ ഡെബിറ്റ്/ക്രെഡിറ്റ് ഇ.എം.ഐ സൗകര്യം വഴി അതിവേഗ വായ്പ തുടങ്ങിയ ഓഫറുകളുമുണ്ട്. 24 മുതൽ 82 ഇഞ്ച് വരെയുള്ള എൽ.ഇ.ഡി.,​ സ്മാർട്ട് ടിവികൾ മൈജിയിൽ ലഭ്യമാണ്. എ.സികൾക്കും മികച്ച വിലക്കുറവുണ്ട്. കോംബോ ഓഫറിലൂടെ ആക്‌സസറി പ്രൊഡക്‌ടുകളും സ്വന്തമാക്കാം. എക്‌സ്‌ചേഞ്ച് സൗകര്യവുമുണ്ട്. മൈജി എക്‌സ്‌പ്രസ് ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിരിക്കുന്നു. പ്രൊഡക്‌ടുകൾ ബുക്ക് ചെയ്യാൻ ഫോൺ : 9249 001 001,​ വെബ്‌സൈറ്റ് www.myg.in