ദുബായ്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനും ഇന്ത്യൻ ടീമിന്റെ നായകനുമായ വിരാട് കൊഹ്‌ലിയുടെ 32ആം പിറന്നാൾ ദുബായിൽ ഗംഭീരമായി ആഘോഷിച്ചു. ഐപിഎൽ പ്ളേ ഓഫിൽ കടന്ന സന്തോഷത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ടീമംഗങ്ങൾക്കും പത്നിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയ്‌ക്കും ഒപ്പമുളള കൊഹ്‌ലിയുടെ പിറന്നാൾ ആഘോഷ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പിറന്നാൾ കേക്ക് മുറിക്കുന്നതും ഭാര്യ അനുഷ്‌കയ്‌ക്ക് കേക്ക് നൽകുന്നതും ആണ് ഒരു വീഡിയോയിലെങ്കിൽ മറ്റൊന്നിൽ ടീമംഗങ്ങൾ കൊഹ്‌ലിയെ കേക്കിൽ കുളിപ്പിച്ചെടുത്തിരിക്കുന്ന ദൃശ്യങ്ങളാണ്.
കൊഹ്‌ലിയും അനുഷ്‌കയും അവരുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന സമയമാണിപ്പോൾ. അതിനൊപ്പം ഐപിഎൽ പോരാട്ടത്തിൽ തന്റെ ടീം പ്ളേ ഓഫിൽ കടന്നതിന്റെ സന്തോഷവും ചേർന്ന് ഇരട്ടി മധുരമാണ് കൊഹ്‌ലിയ്‌ക്ക് ഈ പിറന്നാൾ. കൊഹ്‌ലിക്ക് പിറന്നാൾ ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൾക്കറും ട്വീറ്റ് ചെയ്‌തിരുന്നു. 'പിറന്നാൾ ആശംസകൾ കൊഹ്‌ലി. അടുത്ത സീസണിലേക്ക് എല്ലാവിധ ആശംസകളും.ഏവരെയും പ്രചോദിപ്പിക്കുന്നത് തുടരുക. ആരോഗ്യപരവും അനുഗ്രഹങ്ങൾ നിറഞ്ഞതുമായ ഒരു വർഷം നേരുന്നു' സച്ചിൻ കുറിച്ചു.
• 2011 World Cup-winner
• 21,901 runs, 70 centuries in intl. cricket
• Most Test wins as Indian captain
• Leading run-getter in T20Is (Men's)
Wishing #TeamIndia captain @imVkohli a very happy birthday. 👏🎂
Let's revisit his Test best of 254* vs South Africa 🎥👇— BCCI (@BCCI) November 5, 2020