തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപകുതിയിൽ ധനലക്ഷ്‌മി ബാങ്ക് 20.10 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 76.98 കോടി രൂപയാണ് പ്രവർത്തനലാഭം. മൊത്തം ബിസിനസ് 6.13 ശതമാനം ഉയർന്ന് 18,496 കോടി രൂപയായി. 11,436 കോടി രൂപയാണ് നിക്ഷേപം; വർദ്ധന 7.03 ശതമാനം. വായ്‌പകൾ 4.71 ശതമാനം വളർന്ന് 7,060 കോടി രൂപയായി.
12.30 ശതമാനമാണ് റീട്ടെയിൽ വായ്‌പാ വളർച്ച. മൊത്തം നിക്ഷേപത്തിൽ 31.22 ശതമാനം കറന്റ്/സേവിംഗ്‌സ് നിക്ഷേപങ്ങളാണ്. മൊത്തം നിഷ്‌ക്രിയ ആസ്‌തി 7.06 ശതമാനത്തിൽ നിന്ന് 6.36 ശതമാനത്തിലേക്ക് താഴ്‌ന്നതും ബാങ്കിന് നേട്ടമായി. 1.66 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്‌തി.