ബംഗളൂരു: ലൗ ജിഹാദ് സാമൂഹിക തിന്മയാണെന്നും ഇത് തടയാൻ പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും സംസ്ഥാന സർക്കാർ നിയമ വിദഗ്ദ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും കർണാടക ആഭ്യന്തരമത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
വിവാഹത്തിനായി മതംമാറുന്നത് തടയാൻ സംസ്ഥാനത്ത് പ്രത്യേക നിയമ നിർമാണം നടത്തുമെന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ ട്വീറ്റിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സമാനമായ നിയമ നിർമാണത്തിലേക്ക് കടക്കുകയാണെന്നും ബസവരാജ് ചൂണ്ടിക്കാട്ടി.