dogs

ന്യൂഡൽഹി : പാകിസ്ഥാനെ പോലും അറിയിക്കാതെ അവരുടെ മണ്ണിൽ അൽഖ്വയ്ദ തലവൻ ബിൻ ലാദനെ തിരക്കി അമേരിക്കൻ സീലുകൾ പറന്നിറങ്ങിയപ്പോൾ കൂടെ കൂട്ടിയത് മലിനോയിസ് നായകളെയാണ്. ഐസിസ് തലവനെയും വക വരുത്താൻ അമേരിക്കയെ സഹായിച്ചത് നായകൾ തന്നെ. ലോകം ആദരിക്കുന്ന കുടുംബ മഹിമയുള്ള ഈ വർഗത്തിലെ മിടുക്കൻമാർ ഇന്ത്യൻ സേനയിലും പ്രവർത്തിക്കുന്നുണ്ട്. ഭീകരവിരുദ്ധ മാവോയിസ്റ്റ് വിരുദ്ധ വേട്ടകളിൽ മുന്നിട്ട് നിൽക്കുന്ന ഇവർ നിരവധി സൈനികരുടെ ജീവനാണ് രക്ഷിച്ചിട്ടുള്ളത്. സ്‌ഫോടക വസ്തുക്കൾ മനസിലാക്കുന്നതിനും, ഒളിഞ്ഞിരിക്കുന്ന ശത്രുക്കളുടെ സാന്നിദ്ധ്യം സൈനികർക്ക് കാട്ടിക്കൊടുക്കുന്നതിലും മിടുക്കരാണിവർ.

#WATCH ITBP gets 17 new warriors for its K9 Team as mothers Olga and Oleshya gave birth to 17 Malinois pups at ITBP's elite National Training Centre for Dogs in Panchkula, Haryana.

Malinois breed was used by United States in the operation to eliminate terrorist Osama Bin Laden pic.twitter.com/mV94alXDwN

— ANI (@ANI) November 5, 2020

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ ഹരിയാനയിലെ പഞ്ചകുലയിലെ ഭാനുവിലെ നാഷണൽ ട്രെയിനിംഗ് സെന്റർ ഫോർ ഡോഗ്സി (എൻടിസിഡി) ൽ ഇന്നൊരു വിശേഷ ദിവസമായിരുന്നു. ഐടിബിപിയിൽ സേവനം അനുഷ്ഠിക്കുന്ന ഓൾഗയും ഒലേഷ്യയും 17 മാലിനോയിസ് നായ്ക്കുട്ടികൾക്ക് ജൻമം നൽകി എന്നതാണ് ആ സന്തോഷവാർത്ത. തങ്ങളുടെ കെന്നൽ സ്വാഡിലേക്ക് പുതിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഐടിബിപിയുടെ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. നായ്ക്കുട്ടികളുടെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. പതിനേഴ് നായ്ക്കുട്ടികളെയും ഭീകരവിരുദ്ധ, നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള പരിശീലനത്തിലേക്ക് ഉടൻ ചേർക്കും.