ലാഹോർ : പാകിസ്ഥാനികൾ ബഹുഭൂരിപക്ഷത്തിനും മെട്രോയിൽ കയറാനുള്ള ഭാഗ്യം സിദ്ധിച്ചത് 2020 മാത്രമാണ്. ഇപ്പോൾ മാത്രമാണ് പാകിസ്ഥാനിൽ മെട്രോ സർവീസ് ആരംഭിച്ചത് എന്നത് തന്നെ കാരണം. എന്നാൽ ഇങ്ങനെ പോയാൽ അത് എത്ര നാളുണ്ടാവും എന്നതാണ് കൗതുകകരമായ ചോദ്യം. കാരണം സർവീസ് തുടങ്ങി ഒരാഴ്ചയായപ്പോൾ തന്നെ ജനത്തിന്റെ പൊളിച്ചടുക്കൽ യാത്രയ്ക്കാണ് മെട്രോ സാക്ഷ്യം വഹിക്കുന്നത്. സർക്കസിലെ അഭ്യാസികളെ പോലെ മെട്രോയുടെ ഉള്ളിൽ ട്രിപ്പീസ് കളിക്കുന്ന കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Lahore’s Orange Line metro providing new entertainment opportunities to public 🤦🏼♂️😐 🚇 pic.twitter.com/pEf4q3uT0j
— Danyal Gilani (@DanyalGilani) November 2, 2020
27 കിലോമീറ്റർ നീളത്തിൽ രണ്ട് ഡസനിലധികം സ്റ്റേഷനുകളുള്ള മെട്രോലൈനിലൂടെയുള്ള ഗതാഗതം കഴിഞ്ഞയാഴ്ചയാണ് പൊതുജനത്തിനായി തുറന്ന് നൽകിയത്. 'ഓറഞ്ച് ലൈൻ' ആരംഭിച്ചതോടെ ലാഹോർ സിറ്റിയിൽ കൂടിയുള്ള യാത്രാ സമയം റോഡിൽ ബസിൽ രണ്ടര മണിക്കൂറെടുക്കുന്നതിൽ നിന്ന് 45 മിനിറ്റായി മെട്രോയിൽ കുറഞ്ഞിട്ടുണ്ട്. പുതു സവാരിക്കായി നീണ്ട തിരക്കാണ് മെട്രോയിൽ അനുഭവപ്പെടുന്നത്.