ചലച്ചിത്ര താരങ്ങളായ ഷാജു ശ്രീധരന്റെയും ചാന്ദിനിയുടെയും മകൾ നന്ദന ഷാജു നായികയാകുന്നു.ജോഷി ജോൺ സംവിധാനം ചെയ്യുന്ന സ്റ്റാൻഡേഡ് ടെൻ ഇ 99 ബാച്ച് എന്നാണ് ചിത്രത്തിന്റെ പേര്.പാലക്കാട് മേഴ്സി കോളേജിൽ ബി എസ് സി ബയോടെക് നോളജി അവസാന വർഷ വിദ്യാർത്ഥിയായ നന്ദന സിനിമയിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.പ്ളസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാർത്ഥിയുടെ വേഷമാണ് നന്ദനയ്ക്ക്. നന്ദനയുടെ അനുജത്തി നീരാഞ്ജന അയ്യപ്പനും കോശിയും , ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത സത്യഭാമയ്ക്ക് ഒരു പ്രേമലേഖനം എന്ന ചിത്രത്തിൽ നായികയായി അഭിനയജീവിതം തുടങ്ങിയ ചാന്ദിനി ഇപ്പോൾ സിനിമയിൽനിന്ന് വിട്ടു നിൽക്കുകയാണ്. ഒരു സ്കൂളും അവിടത്തെ വിദ്യാർത്ഥികളും അവരുടെ ലോകവുമാണ് സ്റ്റാൻഡേഡ് ടെൻ ഇ 99 ബാച്ച് എന്ന ചിത്രത്തിന്റെ പ്രമേയം. സലിം കുമാർ, ചിന്നു കുരുവിള എന്നിവരാണ് മറ്റു താരങ്ങൾ. മിനി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 26ന് കോട്ടയത്ത് ആരംഭിക്കും.