കൽപറ്റ: കഴിഞ്ഞ കുറച്ച് നാളായി സ്വർണക്കളളക്കടത്തും, അഴിമതിയും കൊളളയും ഉൾപ്പടെ അധോലോക പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലെത്താൻ വലിയ താമസമുണ്ടാകില്ല. സ്വർണക്കടത്തും മറ്റ് അഴിമതിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നിയമത്തിന് മുന്നിലെത്തേണ്ടതുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
നിലവിൽ അന്വേഷണംതടസപ്പെടുത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ വ്യാജമാണെന്ന് സംശയം തോന്നിപ്പിക്കുന്ന വിവരമാണ് പുറത്ത് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സ്വന്തം ഓഫീസിലേക്ക് എത്തിയപ്പോൾ മുഖ്യമന്ത്രിക്ക് നെഞ്ചിടിപ്പ് വർദ്ധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വയനാട്ടിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.