covid

വാഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 99,000 (99,660 ) ത്തിലധികം കൊവിഡ് കേസുകൾ. ചൊവ്വാഴ്ചയ്ക്കും ബുനനാഴ്ചയ്ക്കും ഇടയിലുള്ള കണക്കാണ് ഇത്.വളരെ കാലത്തിന് ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിതെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി പറഞ്ഞു. 1,112 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഇതുവരെ 9,802,374 കേസുകൾ റിപ്പോർട്ട് ചെയ്തു. 239,842 പേർ മരിച്ചു. ഒക്ടോബർ പകുതി മുതൽ രാജ്യത്തുടനീളം കേസുകളിൽ വലിയ വർദ്ധവവാണ് രേഖപ്പെടുത്തുന്നത്. ചില സംസ്ഥാനങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുമുണ്ട്. കൂടുതൽ പേർക്ക് ഒന്നിച്ച് രോഗം പിടിപെടുന്നത് ആരോഗ്യസംവിധാനത്തെ മോശമായി ബാധിക്കുമെന്ന് ഡോക്ടർമാരും ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെയും തകർച്ചയുടെ വക്കിലെത്തിച്ചെന്നാണ് വിവരം. നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്.