profit

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ ലാഭം ജൂലായ്-സെപ്‌തംബർ പാദത്തിൽ 251 ശതമാനം വർദ്ധിച്ച് 32.27 കോടി രൂപയിലെത്തി. 2019ലെ സമാനപാദ ലാഭം 9.18 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 52 ശതമാനം ഉയർന്ന് 108.59 കോടി രൂപയായി. 71.34 കോടി രൂപയിൽ നിന്നാണ് വളർച്ച.

ഓഹരി ഒന്നിന് ഒന്നരരൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. നിലവിൽ കമ്പനിക്ക് 10.70 ലക്ഷം ഇടപാടുകാരുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സതീഷ് മേനോൻ പറഞ്ഞു.