വാഷിംഗ്ടൺ: ആർഭാടമായ ചടങ്ങുകളോടെയാണ് നോനി നവിതയുടേയും അബാ സർനയുടേയും വിവാഹം നടന്നത്. വിവാഹ സമയത്ത് നോനിയ്ക്ക് 17 വയസും അബയ്ക്ക് 78 വയസുമായിരുന്നു പ്രായം. എന്നാൽ, കഴിഞ്ഞ മാസം അവസാനത്തോടെ അബ വിവാഹ മോചനക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് കേവലം 22 ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ഈ സംഭവവികാസം. എന്തുകൊണ്ടാണ് അബ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. നോനി വിവാഹത്തിന് മുൻപ് ഗർഭിണിയായതാണ് വിവാഹമോചനത്തിന് കാരണമെന്ന് ആരോപണമുയർന്നെങ്കിലും കുടുംബാംഗങ്ങൾ ഇത് നിഷേധിച്ചു.
പ്രായവ്യത്യാസം മൂലം ഇരുവരും സമൂഹമാദ്ധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
അവർക്കിടയിൽ ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നും, ഈ ഡിവോഴ്സ് നോട്ടീസ് ഞെട്ടിക്കുന്നെന്നും യുവതിയുടെ അനുജത്തി ഹരിയാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നല്ലൊരു സംഖ്യയും, ഒരു സ്‌കൂട്ടറും, ഒരു കട്ടിലും, കിടക്കയും മെഹർ ആയി നൽകിയായിരുന്നു അബാ നോനിയെ വിവാഹം കഴിച്ചത്.