തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 5135 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 730 കേസുകളുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 26 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. 60 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 61,388 സാമ്പിളുകൾ പരിശോധിച്ചു. 84087 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്. സംസ്ഥാനത്ത് രോഗനിരക്ക് കുറഞ്ഞുവരുന്നതായും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 11.11% ആണ്. 7699 പേർക്ക് ഇന്ന് രോഗം ഭേദമായി.
കൊവിഡ് രോഗത്തെ നിസാരവൽക്കരിക്കരുതെന്നും മുൻകരുതലിൽ വീഴ്‌ച പാടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.