വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണി തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്.
നിരന്തരമായ ട്വീറ്റുകളിലൂടെയാണ് കമല ഈ ആവശ്യമുയർത്തുന്നത്.
'ഓരോ വോട്ടും എണ്ണിത്തിട്ടപ്പെടുത്തുന്നതുവരെ ഈ ഓട്ടം അവസാനിക്കില്ല' -കമല ട്വീറ്റ് ചെയ്തു.വോട്ടിംഗ് പ്രക്രിയയിൽ ഒാരോ അമേരിക്കക്കാരനും വിശ്വാസമുണ്ട്. കൂടാതെ നിയമപരമായി രേഖപ്പെടുത്തിയ ബാലറ്റുകൾ എണ്ണുന്നതിൽ ഭരണഘടനാപരമായ അവകാശവും നിലനിൽക്കുന്നു. ഇത് അമേരിക്കൻ ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് -മറ്റൊരു ട്വീറ്റിൽ കമല ഹാരിസ് കുറിച്ചു.