chanda-kochar

മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുൻ സി.ഇ.ഒ. ചന്ദാ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ധൂത് എന്നിവർക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു.

കുറ്റപത്രത്തിനൊപ്പം അഞ്ച് പെട്ടി നിറയെ രേഖകളും സമർപ്പിച്ചിട്ടുള്ളതായും ഇത് പരിശോധിക്കുന്നതിനായി കേസ് മാറ്റിവയ്ക്കുകയാണെന്നും മുംബയിലെ പ്രത്യേക കോടതി വ്യക്തമാക്കി. 11ന് കേസ് വീണ്ടും പരിഗണിക്കും.

2010ൽ വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്നാണ് കേസ്. ചന്ദാ കൊച്ചാർ സി.ഇ.ഒ. ആയിരിക്കെ നൽകിയ ഈ വായ്പകൾക്ക് ഭർത്താവിന്റെ സ്ഥാപനത്തിലൂടെ പ്രതിഫലം കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. മുമ്പ് ചോദ്യംചെയ്യലിൽ ഇരുവരും ആരോപണം നിഷേധിച്ചിരുന്നു.