israel-palestine

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിൽ താമസിച്ചിരുന്ന 80 പാലസ്തീൻ പൗരന്മാരുടെ വീടുകളും മറ്റ് ജീവിത സാമഗ്രികളും ഇസ്രായേൽ സൈന്യം തകർത്തു.

കിർബത്ത് ഹംസയിലെ വടക്കൻ ഗ്രാമങ്ങളിൽ ബുൾഡോസറും മണ്ണുമാന്ത്രിയന്ത്രവും ഉപയോഗിച്ച് ചൊവ്വാഴ്ച രാത്രിയാണ് ഇസ്രായേൽ അതിക്രമം അഴിച്ചുവിട്ടത്. 11 കുടുംബങ്ങൾ താമസിച്ചിരുന്ന 18 താൽകാലിക ഷെഡുകൾ, പോർട്ടബിൾ ടോയ്ലറ്റ്, വെള്ളം നിറക്കുന്ന പാത്രങ്ങൾ, സോളാർ പാനൽ അടക്കമുള്ളവയാണ് സൈന്യം നശിപ്പിച്ചത്.

ഖിർബത്ത് ഹംസയിലെ പൗരന്മാരെയും സമാനമായ പതിനായിരക്കണക്കിന് ആളുകളെയും അവരുടെ വീടുകളിൽ നിന്നും രാജ്യത്ത് നിന്നും ആട്ടിപ്പായിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷത്തയ്യ അഭ്യർത്ഥിച്ചു. അമേരിക്കൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലോകം ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് ഇസ്രായേൽ സേന കൊടും കുറ്റകൃത്യം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.