ദുബായ് : ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടക്കുന്ന വനിതാ ട്വന്റി-20 ചലഞ്ചിലെ രണ്ടാം മത്സരത്തിൽ മിഥാലി രാജ് നയിച്ച വെലോസിറ്റിയെ ഒൻപത് വിക്കറ്റിന് കീഴടക്കി സ്മൃതി മന്ഥാനയുടെ ട്രെയിൽബ്ളേസേഴ്സ്.
ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 15.1ഓവറിൽ 47 റൺസിന് ആൾഔട്ടായി. ഒൻപത് റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഇംഗ്ളീഷുകാരി ഇടംകൈ സ്പിന്നർ സോഫീ എക്ളസ്റ്റണാണ് വെലസിറ്റിയെ അരിഞ്ഞിട്ടത്. ജുലാൻ ഗോസ്വാമിക്കും രാജേശ്വരിക്കും രണ്ട് വിക്കറ്റുവീതം ലഭിച്ചു.13 റൺസെടുത്ത ഷെഫാലി വെർമയായിരുന്നു ടോപ് സ്കോററർ. മറുപടിക്കിറങ്ങിയ ട്രെയിൽബ്ളേസേഴ്സ് 7.1ഓവറിൽ ലക്ഷ്യം കണ്ടു.ദിയേന്ദ്ര ഡോട്ടിൻ 29 റൺസെടുത്തു.
നാളെ ട്രയിൽബ്ളേസേഴ്സ് സൂപ്പർനോവാസിനെ നേരിടും.ആദ്യ മത്സരത്തിൽ വെലോസിറ്റി സൂപ്പർനോവാസിനെ തോൽപ്പിച്ചിരുന്നു.