j-p-nadda

ബീഹാർ: കേന്ദ്ര സർക്കാർ കൊവിഡിനെ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ബീഹാറിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് ശരിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ രക്ഷിച്ചുവെന്നും നദ്ദ പറഞ്ഞു. യു.എസ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്, ഡൊണാള്‍ഡ് ട്രംപിനെതിരായ ആരോപണം അദ്ദേഹത്തിന് കൊവിഡ് -19 ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയിഞ്ഞില്ലെന്നാണ്, എന്നാല്‍ മോദിജി സമയബന്ധിതമായി തീരുമാനമെടുത്ത് രാജ്യത്തെയും അതിന്റെ 130 കോടി ജനങ്ങളെയും രക്ഷിച്ചു, ബീഹാറിലെ ദര്‍ഭംഗയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാനുള്ള അന്വേഷണത്തില്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരിക്കലും തിരിച്ചറിയുന്നില്ലെന്നും നദ്ദ പറഞ്ഞു. ഇത് ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നതിനുള്ള തിരഞ്ഞെടുപ്പല്ല മറിച്ച് ഇത് ബീഹാറിന്റെ ഭാവിയെക്കുറിച്ചാണ്,അദ്ദേഹം പറഞ്ഞു.

സ്പീക്കറും സംസ്ഥാന മന്ത്രിസഭയിലെ ചില അംഗങ്ങളുടെയും ഉള്‍പ്പെടെ 1,200 ല്‍ അധികം സ്ഥാനാര്‍ത്ഥികളുടെ ഭാവി 2.35 കോടി വോട്ടര്‍മാര്‍ തീരുമാനിക്കും. അവസാനഘട്ട വോട്ടെടുപ്പ് 19 ബീഹാര്‍ ജില്ലകളിലായി 78 നിയോജകമണ്ഡലങ്ങളില്‍ ശനിയാഴ്ച നടക്കും.